ഇരിങ്ങാലക്കുട: നഗരസഭ 32- ാം വാർഡ് കൗൺസിലർ അഡ്വ: ജിഷ ജോബിയുടെ നേതൃത്വത്തിൽ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങളും മരുന്നും എത്തിച്ചു നല്കുന്ന തിൻ്റെഭാഗമായി കൊറോണ ബാധിച്ച കുടുംബങ്ങൾക്കും നിർദ്ധനരും ആവശ്യക്കാരു മായ മറ്റു കുടുംബങ്ങളുമുൾപ്പെടെ 300 ഓളം കുടുംബങ്ങൾക്കുംഒരു കുടുംബത്തിനാവശ്യമായ വിവിധയിനം പച്ചക്കറികളടങ്ങിയ പച്ചക്കറി കിറ്റുകൾ എത്തിച്ചു നല്കുകയും ചെയ്തു. കൂടാതെ വീട്ടിനകത്തും സാമൂഹ്യ അകലം പാലിക്കേണ്ടതിൻ്റെയും രണ്ട് മാസ്ക് ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചു വാർഡ് നിവാസികൾക്ക് ബോധവത്ക്കരണവും നടത്തി. വാർഡിലെ റാപ്പിഡ് റെസ്പോണ്ട് ടീം അംഗങ്ങളായ പ്രദീപ് , ‘ഹരിഹരൻ ,ഷിബു, സുഭാഷ്,അനീഷ് എന്നിവർ കൗൺസിലർ അഡ്വ: ജിഷ ജോബിക്കൊപ്പം സജീവമായി പ്രവർത്തിച്ചു. വിതരണത്തിനാവശ്യമായ പച്ചക്കറി കിറ്റുകൾ നലകിയത് 32ആം വാർഡിലെ സിദ്ധ ഫാർമസി ഉടമയായ മനോഹരൻ എന്നവരാണ്.മഹാമാരിക്കാലത്ത്സമൂഹത്തിനാകെ മാതൃകയായി പ്രവർത്തിച്ചഅദ്ദേഹത്തിന് പ്രത്യേക നന്ദിയും അഡ്വ: ജിഷ ജോബി സൂചിപ്പിച്ചു.
വാർഡ് കൗൺസിലർ അഡ്വ: ജിഷ ജോബിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
Advertisement