എഴുപതോളം കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റ് എത്തിച്ച് വാർഡ് കൗൺസിലർ കെ.ആർ ലേഖ

67

ഇരിങ്ങാലക്കുട : നഗരസഭയിലെ വാർഡ് 38 പ്രദേശത്തെ എഴുപതോളം വീടുകളിൽ വാർഡ് കൗൺസിലർ കെ ആർ ലേഖയുടെ നേതൃത്വത്തിൽ അരിയും, പച്ചക്കറിയും, പലചരക്കുകളും ഉൾപ്പെട്ട കിറ്റുകൾ വിതരണം നടത്തി.കേരള സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ എൽ ശ്രീലാൽ ആദ്യ കിറ്റ് വിതരണം നടത്തി പരിപാടി ഉദ്‌ഘാടനം ചെയ്തു.സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും എഴുത്തുകാരനുമായ ആർ എൽ ജീവൻലാൽ സന്നിഹിതനായിരുന്നു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരായ ധനേഷ്പ്രിയൻ, മോഹനൻ ,വാർഡ് വളണ്ടിയർമാരായ വിപിൻവർഗീസ്, പി എ അനീഷ്, വിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു.രാഷ്ട്രീയഭേതമെന്യേ മുഴുവൻ ആളുകളിൽ നിന്നും ലഭിച്ച ആകമഴിഞ്ഞ സഹായത്താലാണ് ഇത്തരം ഒരു സംരംഭം നടത്താനായതെന്നും സഹകരിച്ച് മുന്നോട്ടെത്തിയ എല്ലാവർക്കും നന്ദി രേഖപെടുത്തുന്നുവെന്നും കൗൺസിലർ കെ ആർ ലേഖ പറഞ്ഞു.

Advertisement