എൽ.ബി.എസ്.എം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സ്കൗട്ട് വിദ്യാർത്ഥി കൾ അണുനശീകരണ ടണൽ സജ്ജമാക്കി

129

അവിട്ടത്തൂർ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്ക്കൂളിലെ സൗക്ട്ട് വിദ്യാർത്ഥികൾ തയ്യാറാക്കിയ അണു നശീകരണ ടണൽ പരീക്ഷ എഴുതുവാൻ വന്ന സ്കൂളിലെ വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനമായി. വിദ്യാർത്ഥികളെ ടണലിൽ കൂടി വിട്ട് അണുനശീകരണം നടത്തിയ ശേഷമാണ് ഹാളിലേക്ക് വിട്ടത്. സൗക്ട്ട് വിദ്യാർത്ഥികളായ ആശ്രിദ് , എഡ്വിൻ , ദത്തൻ, അമൽ , അലക്സ് എന്നിവരാണ് ടണൽ സജ്ജമാക്കിയത് .

Advertisement