പ്രശസ്ത സിനിമാതാരം ടോവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു

79

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ പ്രശസ്ത സിനിമാതാരം ടോവിനോ തോമസിന് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ റിസൾട്ട് പോസിറ്റീവായി. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോവിഡ് പോസിറ്റീവായി വിവരം താരം പുറംലോകത്തെ അറിയിച്ചത്. കോവിഡിന്റെ തായ യാതൊരു രോഗലക്ഷണങ്ങളും തനിക്കില്ലെന്നും താൻ കുറച്ചുദിവസം ക്വാറന്റൈൻനിൽ കഴിയുകയാണെന്നും താൻ സുരക്ഷിതനാണെന്നുമാണ് താരം ഫേസ്ബുക് പോസ്റ്റിൽ ഇട്ടിട്ടുള്ളത് . ഒറ്റയ്ക്ക് എറണാകുളത്തുള്ള ഒരു വില്ലയിലാണ് ക്വാറന്റൈൻനിൽ കഴിയുന്നതെന്നും ടോവിനോ യുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു .

Advertisement