മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം മാർ പോളി കണ്ണൂക്കാടൻ

57

ഇരിങ്ങാലക്കുട:മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹമാണന്നും മാനവീകതയുടെ പ്രതീകങ്ങളായ അനാഥലയങ്ങളെ ചേർത്ത് നിർത്തി സംരക്ഷിക്കേണ്ടത് സമൂഹത്തിെൻറ കടമയാണെന്നും ഇരിങ്ങാലക്കുടരൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. ജെ.സി.ഐ. ഇരിങ്ങാലക്കുട സംഘടിപ്പിച്ച മാനവ സമന്വയം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് .ജെ.സി.ഐ. പ്രസിഡൻറ് മണി ലാൽ.വി.ബി. അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ദേവസ്വം ബോർഡ് ചെയർമാൻ പ്രദീപ് മേനോൻ,ജുമാ മസ്ജിദ് ഇമാം സിയാദ് മൗലവി, കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത്, പ്രോഗ്രാം ഡയറക്ടർ ടെൽസൺ കോട്ടോളി, സെക്രട്ടറി ഡയസ് കാരാത്രക്കാരൻ ,സാന്ത്വന സദൻ സെക്രട്ടറി സിസ്റ്റർ ബിൻസി, ലിഷോൺ ജോസ് ,സഖി മണിലാൽ, ജോളി പെരേപ്പാടൻ, വിവറി ജോൺ എന്നിവർ പ്രസംഗിച്ചു.

Advertisement