വീട് നിർമ്മിച്ചു നൽകി സേവാഭാരതി

133

ഇരിങ്ങാലക്കുട : ഒട്ടേറെ ഗാനങ്ങളിലൂടെ ആസ്വാദക മനസ്സിൽ ഇടം പിടിച്ച പ്രദീപ്‌ ഇരിങ്ങാലക്കുടയുടെ അകാല നിര്യാണത്തോടെ അനാഥമായ കുടുംബത്തിന് വീടും സ്ഥലവും നൽകി സേവാഭാരതി. ഭൂരഹിതർക്ക് നൽകുന്നതിനായി പൊറത്തിശ്ശേരിയിലെ സുന്ദരൻ സേവാഭാരതിയെ എല്പിച്ച ഭൂമിയിൽ നിന്നും നൽകിയ 3 സെന്റ് സ്ഥലത്തിൽ നിർമ്മിച്ച 550 സ്‌ക്വയർ ഫീറ്റ് വീടിന്റെ താക്കോൽദാനം മംഗലാപുരം എം.എൽ.എ വേദപ്രകാശ് കമ്മത്ത് നിർവഹിച്ചു. ചടങ്ങിൽ രാഷ്ട്രിയ സ്വയം സേവക സംഘം ഇരിങ്ങാലക്കുട ഖണ്ഡ് സംഘ ചാലക് പി.കെ. പ്രതാപവർമ്മ, സേവാഭാരതി സംസ്ഥാന സമിതി അംഗവും ഇരിങ്ങാലക്കുട ജനറൽ സെക്രെട്ടറിയുമായ പി.കെ.ഉണ്ണികൃഷ്ണൻ, തൃശൂർ ജില്ലാ ജന.സെക്രട്ടറി പി.ഹരിദാസൻ, ഇരിങ്ങാലക്കുട വൈസ് പ്രസിഡന്റ്‌ കെ.രവീന്ദ്രൻ, ട്രെഷറർ കെ.ആർ. സുബ്രഹ്മണ്യൻ, സെക്രട്ടറി ടി.ആർ. ലിബിൻരാജ് സമിതി അംഗം പി.കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായി. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ്‌ ഐ.കെ. ശിവാനന്ദൻ എം.എൽ.എ യെ പൊന്നാടയണിയിച്ച് ആദരിച്ചു. ചെമ്മണ്ടയിൽ 13 പേർക്ക് നൽകിയ ഭൂമിയിൽ 6 വീടുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായി.

Advertisement