യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ ആളൂർ ടൗണിലെ വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു

42
Advertisement

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ ടൗണിലെ വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. തൊഴിൽ സ്ഥാപനങ്ങളിലെത്തി തൊഴിലാളികളോട് വോട്ടഭ്യർഥിച്ച അദ്ദേഹം വിവിധ മഠങ്ങളും സെമിനാരിയും സന്ദർശിച്ചു.ആളൂരിലെ വിവിധ സ്ഥാപനങ്ങളിലും കടകളിലും കയറി വോട്ടഭ്യർഥിച്ച ഉണ്ണിയാടൻ കല്ലേറ്റുംകരയിൽ റോഡ് ഷോയിലും കുടുംബ സംഗമത്തിലും പങ്കെടുത്തു.മണ്ഡലം ഭാരവാഹികൾ, ജനപ്രിതിനിധികൾ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ വോട്ടഭ്യർത്ഥിക്കുന്നു.

Advertisement