സ്വന്തം ബിന്ദു’ കലാസംഘം ഉദ്ഘാടനം ചെയ്തു

74

ഇരിങ്ങാലക്കുട: നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ.ബിന്ദുവിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള ‘സ്വന്തം ബിന്ദു’ കലാസംഘം പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ ഇരിങ്ങാലക്കുടയിൽ നടന്ന സാംസ്കാരിക സംഗമത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു. കലാ സംഘം മാനേജർ കെ.എൻ . എ. കുട്ടി വാദ്യോപകരണം ഏറ്റുവാങ്ങി. സാംസ്ക്കാരിക സംഗമം ഡോ.കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. രേണു രാമനാഥ് അധ്യക്ഷത വഹിച്ചു. അശോകൻ ചരുവിൽ സംസാരിച്ചു. ഖാദർ പട്ടേപ്പാടം സ്വാഗതവും വി.എസ്. വസന്തൻ നന്ദിയും പറഞ്ഞു.

Advertisement