യുവമോർച്ച റീത്ത് വച്ച് പ്രധിഷേധം അറിയിച്ചു

82

ഇരിങ്ങാലക്കുട :കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന കാലഘട്ടത്തിൽ ഠാണാ-സ്റ്റാൻഡ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിപോകുന്നത് കണ്ടിട്ടും അധികൃതർ കുടിവെള്ളം പാഴാകുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാത്തതിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ റീത്തു വച്ച് പ്രധിഷേധം അറിയിച്ചു .യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ്‌ മിഥുൻ.കെ പി അധ്യക്ഷത വഹിച്ച പരുപാടിയിൽ ജനറൽ സെക്രട്ടറി ജിനു ഗിരിജൻ സ്വാഗതവും ,ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷിയാസ് പാളയൻകോട് റീത്തു വച്ചു ഉത്ഘാടനം നിർവഹിച്ചു.സെക്രട്ടറി ഹരിശങ്കർ നന്ദിയും പറഞ്ഞു.

Advertisement