എൻ ഡി എ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

102

ഇരിങ്ങാലക്കുട: എൻ ഡി എ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സ്ഥാനാർഥി കൂടിയായ ഡോക്ടർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.എസ് സുനിൽ കുമാർ, ജില്ലാ സെക്രട്ടറി കെ.ആർ. ഹരി, ബി ഡി ജെ എസ് ജില്ല വൈസ് പ്രസിഡന്റ് പി. കെ. പ്രസന്നൻ,ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ,ബിജെപി ജില്ലാസെക്രട്ടറി കവിത ബിജു, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുമാഷ്, ഷൈജു കുറ്റിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

Advertisement