പോഷകാഹാര വിതരണം ഉദ്ഘാടനം ചെയ്തു

116
Advertisement

കാറളം ഗ്രാമ പഞ്ചായത്തും,കുടുംബശ്രീയും അഗതി രഹിത കേരളം ഗുണഭോക്താക്കള്‍ക്ക് പോഷകാഹാര വിതരണം പഞ്ചായത്ത് ഹാളില്‍ വെച്ച് കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിത മനോജ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഡാലിയാ പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ദാസന്‍, മെമ്പര്‍മാരായ ധനേഷ് ബാബു, ഷൈജ വെട്ടിയാട്ടില്‍, ഷെമീര്‍ കെ.ബി, ശ്രീജിത്ത് വി.ജി, സരിത വിനോദ്, കാറളം പഞ്ചായത്ത് സെക്രട്ടറി പി ബി സുഭാഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസി സെക്രട്ടറി മനോജ് കുമാര്‍ പി നന്ദി പറഞ്ഞു

 

Advertisement