ഇരിങ്ങാലക്കുട സ്ഥാനാര്‍ത്ഥി ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി

133

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫ. ആര്‍. ബിന്ദു ആളൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ കൊമ്പിടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കുഴിക്കാട്ടുശ്ശേരി, കാരൂര്‍, താഴേക്കാട്, കണ്ണിക്കര, വെള്ളാഞ്ചിറ, കല്ലേറ്റുംകര, തുരുത്തിപ്പറമ്പ്, എന്നിവിടങ്ങളിലെ പള്ളികള്‍, മഠങ്ങള്‍,എന്നിവിടങ്ങളിലും ജനങ്ങളെയും കണ്ടതിനു ശേഷം കേരള ഫീഡ്‌സ് കല്ലേറ്റുംകരയിലെ കടകള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ത്തിയോടൊപ്പം എം. എസ്. മൊയ്തീന്‍, ടി. ജെ. ബിന്നി, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. ജോജോ, യു. കെ. പ്രഭാകരന്‍, എ. ആര്‍. ഡേവിസ്, ഐ. എന്‍. ബാബു, ജോസ് മാഞ്ഞൂരാന്‍, രതി സുരേഷ്, എം. എസ്. വിനയന്‍,മുജീബ്. കെ. എം., ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Advertisement