തിരഞ്ഞെടുപ്പിന്റെ ഭാഗമായി സർവ്വകക്ഷി യോഗം വിളിച്ചു

29

ഇരിങ്ങാലക്കുട:സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തതായി ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഖമവും സമാധനപരവുമായ നടത്തിപ്പ് സംബന്ധിച്ചും കോവിഡ് – 19- ന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആർ. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം , എസ്.ഐ . ജിഷിൽ . വി എന്നിവരും ഇരിങ്ങാലക്കുട നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന . ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി , വെള്ളാങ്ങല്ലൂർ , മുരിയാട് , വേളൂക്കര പഞ്ചായത്തുകളിലെ ഉൾപ്പടെ മുപ്പതോളം വിവിധ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ പോലീസ് ഇലക്ഷൻ പ്രചരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കുകയും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽക്കുകയും ഇലക്ഷൻ പ്രചരണത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് പ്രവർത്തകർക്ക് വേണ്ട അവബോധം നൽകിക്കൊള്ളാമെന്നും യോഗത്തിൽ പങ്കെടുത്ത മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒരേ സ്വരത്തിൽ വ്യക്തമാക്കി.
സമാധാന പരമായ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി ഇരിങ്ങാലക്കുട പോലീസ് മുന്നോട്ടു വച്ച പ്രധാന നിർദ്ദേശങ്ങൾ
1 ) പൊതുസ്ഥലങ്ങളിലും പൊതുമുതലുകളിലും പൊതുനിരത്തുകളിലും പോസ്റ്ററുകളും ബാനറുകളും ചുമരെഴുത്തുകളും മറ്റു പാടില്ല എന്ന് കർശന നിർദ്ദേശം നൽകി.
2 ) ഇലക്ട്രിക് പോസ്റ്റുകൾ ടെലഫോൺ പോസ്റ്റുകൾ സർക്കാർ സ്ഥാപിച്ചിട്ടുള്ള കുറ്റികൾ, സർക്കാർ സ്ഥാപനങ്ങളിലും പോസ്റ്ററുകളും ബാനറുകളും പാടില്ല എന്ന് നിർദേശം നൽകിയിട്ടുണ്ട്
3 ) റോഡുകളിൽ എഴുത്തുകളും ചിത്രം വരക്കലും പാടുള്ളതല്ല എന്നും നിലവിലെ ചിത്രങ്ങളും എഴുത്തുകളും എത്രയും വേഗം മായ്ക്കണമെന്നും നിർദേശം നൽകിയിട്ടുള്ളതാണ്
4 ) ഇലക്ഷൻ ബൂത്തുകളിൽ നിന്നും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള ദുരത്തിലേ സ്വകാര്യ പറമ്പിലും മുതലുകളിലും പോസ്റ്ററുകളും ബാനറുകളും പതിക്കാവു എന്നും നിർദ്ദേശിച്ചിട്ടുള്ളതാണ്
5 ) ഇലക്ഷൻ പ്രചാരണങ്ങളും പ്രവർത്തനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ നടത്താവൂ എന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും നാർദേശിച്ചു
6 ) മേൽ നിർദേശങ്ങൾ രാഷ്ട്രീയ പാർട്ടി അണികളെയും , ഇലക്ഷനുമായി ബന്ധപ്പെട്ട ബൂത്തു കമ്മറ്റികളെ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുള്ളതാണ്
7 ) മേൽ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്സ് എടുക്കുന്നതാണെന്ന് നിർദേശം നൽകായിട്ടുള്ളതാണ്

Advertisement