കെപിഎംഎസ് സുവർണ ജൂബിലി യൂണിയൻ സമ്മേളനങ്ങൾ മാർച്ച് 17ന് ആരംഭിക്കും

22
Advertisement

ആളൂർ :കേരള പുലയർ മഹാസഭ സുവർ ജൂബിലി യൂണിയൻ സമ്മേളനങ്ങൾ മാർച്ച് 17 ന് ചാലക്കുടി യൂണിയൻ സമ്മേളനത്തോടെ ആരംഭിക്കുവാൻ ആളൂരിൽ ചേർന്ന കെപിഎംഎസ് തൃശൂർ ജില്ല നേതൃത്വ യോഗം തീരുമാനിച്ചു. സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സാബു കരിശ്ശേരി ഉൽഘാടനം ചെയ്യും.സംസ്ഥാന കമ്മിറ്റി അംഗം പി എ രവി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എ അജയഘോഷ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് സെക്രട്ടറി ടി എസ് റജികുമാർ , ശാന്ത ഗോപാലൻ, ഇ ജെ തങ്കപ്പൻ , പി എൻ സുരൻ തുടങ്ങിയവർ സംസാരിച്ചു. വിഎസ് ആശുദോഷ് സ്വാഗതവും കെ പി ശോഭന നന്ദിയും പറഞ്ഞു.

Advertisement