നിരവധി കേസ്സുകളിലെ പിടികിട്ടാപുള്ളി റെമോ അപ്പു പിടിയിൽ

191

ഇരിങ്ങാലക്കുട :ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി മേപ്പുറത്ത് വീട്ടിൽ സുരേന്ദ്രൻ മകൻ റെമോഅപ്പു എന്ന് വിളിക്കുന്ന ശിവപ്രസാദ്(24 )നെയാണ് ഇരിങ്ങാലക്കുട ഡി.വൈ എസ്സ് പിയുടെ കീഴിലുള്ള ആന്റി ഗുണ്ടാ സ്ക്വോഡ് പിടികൂടിയത്. തൃശ്ശൂർ റൂറൽ എസ്.പി ജി.പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി മാരുടെ നേത്യത്വത്തിൽ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ ഓപ്പറേഷനിലാണ് റെമോ അപ്പു അന്വേഷണ സംഘത്തിന്റെ പിടിയിലായത് ഇരിങ്ങാലക്കുട സി.വൈ.എസ്.പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും എസ്സ്.ഐ ജീഷിൽ .വിയും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വശീകരിച്ച് അവരുടെയും മറ്റു ബന്ധുക്കളുടേയും ATM കാർഡുകൾ കൈവശപ്പെടുത്തി പണം തട്ടുന്നതിൽ വിദഗ്ദ്ധനാണ് ഇയാൾ അതു കൊണ്ടാണ് ഇയാൾ ഗുണ്ടകൾക്കിടയിൽ റെമോ അപ്പു എന്നറിയപ്പെടുന്നത്. ലഹരി മരുന്നുകൾക്ക് അടിമപ്പെട്ട ഇയാൾക്കെതിരെ ലഹരി മരുന്നുകൾ വിറ്റതിനും വധശ്രമത്തിനും അടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസ്സുകൾ നിലവിലുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ ഇരിങ്ങാലക്കുട ഡി. വൈ എസ്സ് പി യുടെ ആന്റി ഗുണ്ടാ സ്ക്വോഡ് അംഗങ്ങളായ അഡീഷ്ണൽ എസ്സ് .ഐ ശ്രീനി.കെ, സി.പി. ഒമാരായ വൈശാഖ് മംഗലൻ , ശ്രീജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement