ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം സ്വാഗതാർഹം – വാരിയർ സമാജം

62

തൃശൂർ: മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരുടെ ശബള പരിഷ്കരണം സ്വാഗതാർഹമാണെന്നു് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. പാരമ്പര്യ കഴകക്കാരെ അവഗണിക്കരുതെന്നും ,കാരായ്മക്ക് വേതന വ്യവസ്ഥ വരുത്തണമെന്നും ആവശ്യപ്പെട്ടു. ക്ഷേത്ര കലാ അക്കാദമി ക്ഷേത്രം പ്രവൃത്തിക്ക് നൽകുന്ന അവാർഡിന് മാല കെട്ടുന്ന കഴകക്കാരെ കൂടി പരിഗണിക്കുകയും, മാലകെട്ട് ക്ഷേത്രകലയിൽ ഉൾപ്പെടുത്തണമെന്നും ചൂണ്ടികാട്ടി. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എം.ആർ.ശശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ, യു. ഷിബി, എ.സി. സുരേഷ്, വി.വി.മുരളീധരൻ, ഗോവിന്ദവാരിയർ, കെ.വി.ചന്ദ്രൻ, പി.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

Advertisement