ഇരിങ്ങാലക്കുട : ഡിജിറ്റൈലേസേഷനും, താരീഫ് ഓര്‍ഡറിനും ശേഷം കാര്യമായ വളര്‍ച്ച കേബിള്‍ ടി. വി. മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നേടാനാവാത്തതിനെ തുടര്‍ന്ന് ഇാ മേഖല കൈപ്പിടിയിലൊതുക്കുന്നതിന് കേബിള്‍. ടി. വി എന്നത് ഐ. ടി. അധിഷ്ഠിത ഉല്‍പ്പന്നമാക്കുവാനാണ് കോര്‍പ്പറേറ്റുകളുടെ ശ്രമമെന്ന് കേബിള്‍ ടി. വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. കേബിള്‍ ടി. വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പുതുക്കാട്, ത്യപ്രയാര്‍, മാള, ചേര്‍പ്പ് മേഖലകളുടെ സംയുക്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇരിങ്ങാലക്കുട എസ്. എന്‍. ക്ലബ്ല് ഹാളില്‍ അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അമ്പലപ്പാട് മണികണ്ഠന്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. വി. രാജന്‍, കെ. സി. സി. എല്‍. മാനേജിങ്ങ് ഡയറക്ടര്‍ പി. പി. സുരേഷ്‌കുമാര്‍, അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പി. ബി. സുരേഷ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സി. സുരേഷ്‌കുമാര്‍, പി. എം. നാസര്‍, ജില്ലാ ട്രഷറര്‍ ടി. വി. വിനോദ്, ജില്ലാ നിര്‍വ്വാഹക സമിതിയംഗം സി. എ. ബൈജു എന്നിവര്‍ പ്രസംഗിച്ചു. ടി. ഡി. സുഭാഷ് സ്വാഗതവും, കെ. എസ്. സന്തോഷ് നന്ദിയും പറഞ്ഞു.
കേബിള്‍ ടി. വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു
Advertisement