സ്റ്റുഡന്റ് മോക്ക് പാര്‍ലമെന്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി

49

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണല്‍ 318 എയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്റ്റുഡന്റ് മോക്ക് പാര്‍ലമെന്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുളള ഉപഹാരസമര്‍പ്പണ ചടങ്ങിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് 318 ഡി ഡിസ്ട്രിക്റ്റ്ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ നിര്‍വഹിച്ചു. പുത്തന്‍ചിറ ജി.വി.എച്ച്.എസ് സ്‌ക്കൂളില്‍ സംഘടിപ്പിച്ച ഉപഹാരസമര്‍പ്പണ ചടങ്ങില്‍ സ്‌ക്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് ബിജു അഞ്ചേരി അധ്യക്ഷത വഹിച്ചു.യൂണിവേഴ്‌സല്‍ ചില്‍ഡ്രന്‍സ് ഡേ ചീഫ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ എ. വിനോദ്കുമാര്‍, രാജേഷ് സോമന്‍, ഡിസ്ട്രിക്റ്റ് സെക്രട്ടറി ജി. അജികുമാര്‍, സോണ്‍ ചെയര്‍മാന്‍മാരായ ഡോ. ജയലക്ഷ്മി അജയ്,
ഷാജന്‍ ചക്കാലക്കല്‍, എസ്.എം.സി ചെയര്‍മാന്‍ സിദ്ദിഖ് തോട്ടുങ്ങല്‍,പി.ടി.എ പ്രസിഡന്റ് റഫീഖ് പട്ടേപ്പാടം എന്നിവര്‍ സംസാരിച്ചു.സ്റ്റുഡന്റ് പാര്‍ലമെന്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സാജു ആന്റണി പാത്താടന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.ടി അനികുമാരി സ്വാഗതവും, സ്റ്റുഡന്റ് പാര്‍ലമെന്റ് പ്രസിഡന്റ് കെ.എസ് സ്വാതി നന്ദിയും പറഞ്ഞു.വിദ്യാര്‍ഥികളായ ജോസഫ് ബി.അഞ്ചേരി,ഫാത്തിമണ് എന്നിവര്‍ സ്റ്റുഡന്റ് പാര്‍ലമെന്റിന്റെ അനുഭവങ്ങള്‍ പങ്ക് വച്ചു.

Advertisement