കാട്ടൂർ :അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിലും കേന്ദ്ര സർക്കാരിന്റെ വികലമായ കോപ്പറേറ്റ് മൃദു നയ സമീപനങ്ങളിലും പ്രതിഷേധിച്ച് സിപിഐഎം കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 ബൂത്തുകളിലെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച അടുപ്പ് കൂട്ടി പ്രതിഷേധ സമരം കാട്ടൂർ ബസാറിൽ വെച്ച് ഇരിങ്ങാലക്കുട എംഎൽഎ കെ. യു അരുണൻ മാസ്റ്റർ നിർവഹിച്ചു.സി. പി. ഐ. എം ലോക്കൽ ഏരിയ സെക്രട്ടറി എൻ.ബി പവിത്രൻ നേതൃത്വം നൽകി.
Advertisement