ചെട്ടിപ്പറമ്പ് ഗവണ്മെന്റ് ഗേൾസ് എൽ. പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു

57

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ ചെട്ടിപ്പറമ്പ് ഗവണ്മെന്റ് ഗേൾസ് എൽ. പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ബഹു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ. ശിലാഫലകം അനാഛാദനം ചെയ്തു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഐ എ. എസ്.സ്വാഗതം പറഞ്ഞു. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വാർഷിക പദ്ധതിയിൽ നിന്നും 2.70 കോടി രൂപയാണ് നിർമ്മാണ പ്രവർത്തികൾക്കായി അനുവദിച്ചത്. പ്രസ്തുത കെട്ടിടം 1304.82 ചതുരശ്ര മീറ്ററിൽ മൂന്നു നിലകളിലായി 6 ക്ലാസ്സ് മുറികൾ, ഡൈനിങ് റൂം, കോണി മുറി, ഏച്ച്. എം. റൂം, ഐ. ഇ. ഡി. സി. റിസോഴ്സ് റൂം, ഹെൽത്ത്‌ & കെയർ റൂം, സ്റ്റാഫ് റൂം, വായനശാല റൂം, കമ്പ്യൂട്ടർ ലാബ്, കല സാംസ്കാരിക റൂം, ഇൻഡോർ ഗെയിംസ് റൂം, മാത്‍സ് ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, സ്റ്റേജ്, വരാന്ത എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്കൂൾ പൈതൃക മതിലിന്റെ നിർമ്മാണ ഉദ്ഘാടനവും, പ്രേത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 6.8 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനവും എം. എൽ. എ നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സുജ സഞ്ജീവ്കുമാർ, സി. സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, വാർഡ് കൗൺസിലർ ഒ. എസ്. അവിനാഷ്, ഡി. ഇ. ഒ. പി. വി. മനോജ്‌കുമാർ, എ. ഇ. ഒ. അബ്ദുൾ റസാഖ് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ബിന്ദു. പി. ജോൺ, ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് ഇ. കെ. അംബിക,വി. ഏച്ച്. എസ്. ഇ പ്രിൻസിപ്പൽ കെ. ആർ. ഹേന, പി. ടി. എ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ, ബി. പി. സി. രാധാകൃഷ്ണൻ സി. കെ, എം. പി. ടി. എ പ്രസിഡന്റ്‌ സുജിത രാജേഷ്, ജനറൽ സ്റ്റാഫ് സെക്രട്ടറി സി. എസ്. അബ്ദുൾ ഹക്ക്, ഒ. ടി. എ പ്രെതിനിധി പി. എ ഫൗസിയ, ഒ. എസ്. എ പ്രെതിനിധി ഇ. ഏച്ച്. ദേവി, സ്റ്റാഫ് സെക്രട്ടറി ഇ. ടി. ബീന എന്നിവർ ആശംസകൾ അർപ്പിച്ചു. ഗേൾസ് എൽ. പി. ഹെഡ്മിസ്ട്രെസ് കെ. ലാജി വർക്കി സ്വാഗതവും എസ്. എം. സി ചെയർമാൻ സുനിത രമേശൻ നന്ദിയും പറഞ്ഞു

Advertisement