എടക്കുളം എസ് എന്‍ ജി എസ് യു പി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ഫെബ്രുവരി 18 ന്

74

ഇരിങ്ങാലക്കുട : 1939 സ്ഥാപിച്ച എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘം രൂപം നല്‍കിയ എസ് എന്‍ ജി എസ് യു പി സ്‌കൂള്‍ 1955 ജൂണ്‍ 6 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. 60 വര്‍ഷം പഴക്കമുള്ള കെട്ടിടം സര്‍ക്കാരിന്റെ 25ലക്ഷം ചലഞ്ച് ഫ്രണ്ട് സഹായ അനുമതിയോടെ രണ്ടു നിലകളിലായാണ് നിര്‍മ്മിച്ചിട്ടുള്ളത്. 6 ഹൈടെക് ക്ലാസുകള്‍ ആധുനിക ലാബ് സ്റ്റാഫ് റൂം ഉള്‍പ്പെടെ 5691 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മിതി സ്‌കൂളിന്റെ ഭാവി വികസനം കണക്കിലെടുത്ത്3 നിലകളുള്ള കെട്ടിടത്തിന്റെണ് അംഗീകരിച്ച് നിര്‍മ്മാണാനുമതി ലഭിച്ചിട്ടുള്ളത്. പൂമംഗലം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ മേല്‍നേട്ടത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.2019 ഫെബ്രുവരി 13ന് എം.എല്‍.എ കെ.യു.അരുണന്‍മാസ്റ്റര്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച കെട്ടിടം മാര്‍ട്ടില്‍ പണി പൂര്‍ത്തിയാകുകയും കോവിഡ് കാരണം ഉദ്ഘാടനം നീട്ടിവെയ്ക്കുകയുമായിരുന്നു. പ്രസ്തുത കെട്ടിടം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് കെട്ടിടത്തിന് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. ഇരിങ്ങാലക്കുട എംഎല്‍എ പ്രൊഫസര്‍ കെ.യു അരുണന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ കെ.വി ജയരാജദാസന്‍, ഹെഡ്മിസ്ട്രസ്സ് ദീപ ആന്റണി, എസ് എന്‍ ജി എസ് പ്രസിഡന്റ് കെ.കെ വത്സലന്‍, പിടിഎ പ്രസിഡന്റ് വിജി ജയന്‍, ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി സി.പി.ഷൈലനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement