ഇരിങ്ങാലക്കുട രൂപതയുടെ സ്‌നേഹാദരം

66

ഇരിങ്ങാലക്കുട : ജില്ലാ – ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട രൂപതാ അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് രൂപതാ ഭവനത്തില്‍ സ്വീകരണവും അനുമോദനവും നല്‍കി.രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രസ്തുത അനുമോദന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പീഠത്തില്‍ വയ്ക്കപ്പെട്ട ദീപങ്ങള്‍ക്ക് സമാനമാണെന്നും ഈ പ്രകാശം മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറട്ടെ എന്ന് പിതാവ് ആശംസിച്ചു.തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സദ്പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി ഭവിക്കട്ടെ എന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. ഷഷ്ഠി പൂര്‍ത്തിയിലെത്തിയ പോളി പിതാവിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രൂപത വികാരി ജനറാള്‍മാരായ ഫാ. ലാസര്‍ കുറ്റിക്കാടന്‍,ഫാ.ജോയ് പാലിയേക്കര, ഫാ.ജോസ് മഞ്ഞളി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ.ജെയ്‌സന്‍ കരിപ്പായി, ജോ.സെക്രട്ടറിമാരായ ടെല്‍സണ്‍ കോട്ടോളി, ആനി ഫെയ്ത്ത് ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി ആന്റണി ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement