ഭാഷക്കും സമൂഹത്തിനും വേണ്ടി തൂലിക ചലിപ്പിച്ച ഓ. എൻ. വി.,ഭാഷ നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മിക്കപ്പെടുമെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അഭിപ്രായപ്പെട്ടു

54
Advertisement

ഇരിങ്ങാലക്കുട:ഭാഷക്കും സമൂഹത്തിനും വേണ്ടി തൂലിക ചലിപ്പിച്ച ഓ. എൻ. വി.,ഭാഷ നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മിക്കപ്പെടുമെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അഭിപ്രായപ്പെട്ടു. ഓ. എൻ. വി.കവിതകളിലെ ദാർശനിക ഭാവത്തെ വേണ്ടവണ്ണം ആഴത്തിൽ പഠിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അനീതിക്കെതിരെ എന്നും മനുഷ്യ പക്ഷത്തുനിന്ന കവി കൂടിയാണ് ഓ. എൻ. വി.എന്നും കൂട്ടിച്ചേർത്തു.ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഒ.എൻ.വി.ഗാനാഞ്ജലി – വീഡിയോ പ്രകാശനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. പൂർവ്വ വിദ്യാർത്ഥിനികൾ തന്നെ രചനയും സംഗീതവും നിർവ്വഹിച്ച് ‘ഒരു വട്ടം കൂടി ‘ എന്ന പേരിൽ അവതരിപ്പിച്ച ‘ഗാനാഞ്ജലി’യുടെ പ്രകാശനച്ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.സി.ആഷ തെരേസ് അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ ആയി നടത്തിയ പരിപാടിയിൽ പ്രൊഫ.സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. ഭാവഗായകൻ പി ജയചന്ദ്രൻ, അയച്ചുതന്ന ശബ്ദശകലത്തിലൂടെ,ഓ. എൻ.വി യെ യും അദ്ദേഹം സമ്മാനിച്ച അനശ്വര ഗാനങ്ങളെയും അനുസ്മരിച്ചു സംസാരിക്കുകയും ‘ഗാനാഞ്ജലി’ക്ക് ആശംസകൾ നേരുകയും ചെയ്തു.ഡോക്ടർ അഥീന എം എൻ ഓ എൻ വി കവിതകൾ, സിനിമാ പാട്ടുകൾ എന്നിവയിലെ ഭാവനാപരിസരത്തെക്കുറിച്ച് സംസാരിച്ചു.ഗാനാഞ്ജലിയുടെ രചന നിർവഹിച്ച ഹിത ഈശ്വരമംഗലം ‘രചനയുടെ കേൾക്കാപ്പുറങ്ങൾ’എന്നതിലൂടെ കവിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.’വാതിൽപ്പഴുതിലൂടെൻ മുന്നിൽ ‘ എന്ന ഗാനം രമാദേവിയും ‘മഴ’ എന്ന കവിത ആതിരയും ആലപിച്ചു.ലോകത്തിന്റെ പല കോണുകലിരുന്ന് പ്രേക്ഷകർ പങ്കെടുത്ത ഓൺലൈൻ ചടങ്ങിന് പൂർവ്വവിദ്യാർഥി സംഘടന പ്രസിഡന്റ്‌ മായാലക്ഷ്മി സ്വാഗതവും പ്രൊഫ ദേവി ഇ. എച്ച് നന്ദിയും പറഞ്ഞു

Advertisement