ഹരിത കർമ്മ സേനയുടേയും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്ററിൻ്റേയും ഉദ്ഘാടനം നിർവ്വഹിച്ചു

51

ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് – അജൈവ മാലിന്യങ്ങളെ തരംതിരിച്ച് സംസ്കരിക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ഹരിത കർമ്മ സേനയുടേയും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്ററി (MCF) ൻ്റേയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി സുകുമാരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദഘാടനയോഗത്തിൽ ഹരിത കേരള മിഷൻ കോർഡിനേറ്റർ വേലായുധൻ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് അശോകൻ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമാരായ ലിജി രതീഷ്,ടി.വി വിബിൻ മെമ്പർമാരായ ബിജോയ് കളരിക്കൽ, സുനന്ദ ഉണ്ണികൃഷ്ണൻ, കെ.എം പ്രേമവത്സൻ, വി.ടി ബിനോയ്, നിഷ പ്രനീഷ്, പ്രഭാത് വെള്ളാപ്പുള്ളി, ജോയ്സി ആൻറണി, ഷാലി ദിലീപ്, എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീലാൽ സ്വാഗതവും, വി.ഇ.ഒ ഗീത നന്ദിയും പറഞ്ഞു.

Advertisement