കർഷക സമരത്തിന് തിരികൾ തെളിയിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെസിവൈഎം

45

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ കെസിവൈഎം ന്റെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈകുന്നേരം 7 മണിക്ക് പള്ളിമുറ്റത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കെസിവൈഎം പ്രസിഡണ്ട് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻന്റെ അധ്യക്ഷതയിൽ ഡയറക്ടറും വികാരിയുമായ ഫാ പയസ് ചെറപ്പണത്ത് തിരികൾ തെളിയിച്ചു.കത്തീഡ്രൽ കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടർ ഫാ .ടോണി പാറേക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ .സാംസൻ എലുവത്തിങ്കൽ, ഫാ .ജിബിൻ നായത്തോടൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പള്ളി കൈക്കാരന്മാർ,കത്തീഡ്രൽ കെസിവൈഎം അംഗങ്ങളും Ex. Official മെമ്പർമാരായ ടെൽസൺ കോട്ടോളി, തോംസൺ ചിരിയങ്കണ്ടത്ത് തുടങ്ങി എല്ലാവരും ചേർന്ന് അഞ്ഞൂറോളം തിരികൾ തെളിയിച്ചുകൊണ്ട്. കെസിവൈഎംന്റെ ഐക്യദാർഢ്യം അറിയിച്ചു.

Advertisement