അവിട്ടത്തൂർ: പത്തു ദിവസം നീണ്ടുനിൽക്കുന്ന അവിട്ടത്തൂർ ഉത്സവത്തിന് ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടിയേറ്റി. കുറിയേടത്തു രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. തുടർന്ന് നടന്ന കൊടിപ്പുറത്ത് വിളക്കിന് തിരുവമ്പാടി അർജ്ജുനൻ തിടമ്പേറ്റി. ജനുവരി 26 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Advertisement