ഇരിങ്ങാലക്കുട : കോമ്പാറയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് .ഗുരുതര പരിക്കുകൾ ഇല്ല .ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത് .ഇരിങ്ങാലക്കുട മാർക്കറ്റിലേക്ക് ചരക്ക് കൊണ്ട് വന്ന പിക്കപ്പ് വാനും കാറും കൂട്ടി ഇടിക്കുകയായിരുന്നു . കാറിൽ ഉണ്ടായിരുന്ന കല്പറമ്പ് സ്വദേശികളായ ആനോലി വീട്ടിൽ സുദർശൻ (39) , ആകാശ് (17) എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു .
Advertisement