സേവാഭാരതിയുടെ അന്നദാനത്തിൻറെ പതിനാലാം വാർഷികം ആഘോഷിച്ചു

67

ഇരിങ്ങാലക്കുട സേവാഭാരതി താലൂക്ക് ആശുപത്രി അന്നദാനം പതിനാലാം വാർഷികം സേവാഭാരതി ഓഫീസിൽ സമുചിതമായി ആഘോഷിച്ചു. സേവാഭാരതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ റിട്ട . എസ് പി പി എൻ . ഉണ്ണിരാജ ഉദ്ഘാടനം നിർവഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ സേവാ സന്ദേശം നൽകി. ജാതി മത രാഷ്ട്രീയ വർഗ്ഗ വർണ്ണ ഭേദമില്ലാതെ അർഹരായ ആളുകളിലേക്ക് സേവനം എത്തിക്കുക എന്നത് മാത്രമാണ് സേവാഭാരതി യുടെ ലക്ഷ്യം. സമൂഹത്തെ സേവന സജ്ജമാക്കാൻ മാതൃകാപരവും നേതൃത്വപരവുമായ പങ്കാണ് സേവാഭാരതി വഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.പ്രസ്തുത ചടങ്ങിൽ പോൾ ജോസ് തളിയത്ത് മുഖ്യാഥിതി ആയിരുന്നു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ്‌ ഐ. കെ. ശിവാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സേവാഭാരതി ജനറൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും അന്നദാന സമിതി വൈസ് പ്രസിഡന്റ്‌ ഉണ്ണി നന്ദിയും പറഞ്ഞു. സേവാഭാരതി ഏറ്റെടുക്കുന്ന പിന്നോക്ക ബസ്തിയുടെ പ്രഖ്യാപനം അന്നദാന സമിതി പ്രസിഡന്റ്‌. ഡി പി നായർ നിർവഹിച്ചു.സേവാഭാരതി രക്ഷാധികാരി പി കെ . ഭാസ്കരൻ പതിനാലു കുടുംബങ്ങൾക്ക് സഹായം നൽകി. റിട്ട . മെഡിക്കൽ സുപ്രണ്ട്. ഡോ . ജയപ്രകാശ്, ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌. എബിൻ വെള്ളാനിക്കാരൻ, സേവാഭാരതി തൃശൂർ ജില്ലാ സെക്രട്ടറി . പി . ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. Rss തൃശൂർ വിഭാഗ് കാര്യവാഹ്. കെ . എ . ഉണ്ണികൃഷ്ണൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.

Advertisement