ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 25,000 വോട്ടിന്റെ ഭൂരിപക്ഷം:എന്‍.ആര്‍ ബാലന്‍

112

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍ ബാലന്‍ പറഞ്ഞു.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇത് വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ജനം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നതായും, ഇത് കേരളത്തില്‍ ഉടനീളം പ്രതിഫലിച്ചു എന്നും എന്‍.ആര്‍ ബാലന്‍ പറഞ്ഞു.സി.പി.ഐ മണ്ഡലം സെക്രട്ടറി എം എം മണി അധ്യക്ഷത വഹിച്ചു. പ്രഫ.കെ.യു അരുണന്‍ എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവീസ് മാസ്റ്റര്‍,മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീകുമാര്‍, ദിവാകരന്‍ മാസ്റ്റര്‍,മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ.ചിറ്റിലപ്പിള്ളി,സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും നഗരസഭ കൗണ്‍സിലറുമായ അഡ്വ.കെ.ആര്‍ വിജയ, രാജു പാലത്തിങ്കല്‍, ഉല്ലാസ് കളക്കാട്ട്,സി.പി.എം ഏരിയ സെക്രട്ടറി കെ.സി പ്രേമരാജന്‍,ഷീല അജയഘോഷ്, ലത ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇരിങ്ങാലക്കുട മണ്ഡലം എല്‍.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി പൂതംകുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച വിജയാഹ്ലാദ പ്രകടനത്തില്‍ നിരവധി എല്‍.ഡി.എഫ് നേതാക്കളും, പ്രവര്‍ത്തകരും, ജനപ്രതിനിധികളും അണിനിരന്നു.

Advertisement