വിദ്യഭ്യാസ കലാകായിക ഇനങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി

53

ഇരിങ്ങാലക്കുട :സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍സില്‍ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെയും, സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുളള ബോര്‍ഡുകളിലെ ജീവനക്കാരുടെയും മക്കളില്‍ 2019-2020 അദ്ധ്യയന വര്‍ഷത്തില്‍ വിദ്യഭ്യാസ – കലാകായിക ഇനങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയനില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുളള ക്യാഷ് അവാര്‍ഡ് വിതരണോദ്‌ഘാടനം മുകുന്ദപുരം സഹകരണ ഭവനില്‍ വച്ചുനടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫസര്‍ കെ.യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു .ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയനില്‍, മുകുന്ദപുരത്തിന്റെ ഊര്‍ജ്ജ സാന്നിദ്ധ്യമായ ലളിത ചന്ദ്രശേഖരനെ എം.എൽ.എ ആദരിക്കുകയും ചെയ്തു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിളളി അദ്ധ്യക്ഷത വഹിച്ചു . മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി അജിത് സ്വാഗതം ആശംസിച്ചു.അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഒ ഡേവിസ് നന്ദി പ്രകാശിപ്പിക്കുകയും, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

Advertisement