തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

38

പുല്ലൂർ :തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്വയം സഹായ സംഘങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി തയ്യൽ മെഷീനുകൾ കൈമാറി . ഊരകം പത്താം വാര്‍ഡില്‍ മാനസ സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ക്കാണ് തയ്യില്‍ മെഷീനുകള്‍ വിതരണം ചെയ്ത് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രചോദനം ഏകിയത്.ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായാണ് സ്വയം സഹായ സംഘങ്ങള്‍ക്ക് ഈ തൊഴില്‍ സംരംഭ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് .

Advertisement