ആകാശവാണി സ്വതന്ത്ര നിലയങ്ങൾ റിലേ കേന്ദ്രങ്ങളാക്കരുത് :സാംസ്കാരിക കൂട്ടായ്മ

132
Advertisement

ഇരിങ്ങാലക്കുട :ദൂരദർശൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് വളരെക്കാലം മുമ്പുതന്നെ ആസ്വാദകർക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തിരുന്നു ആകാശവാണി നിലയങ്ങൾ. അപ്രകാരമുള്ള സാംസ്കാരിക കേന്ദ്രങ്ങളെ നിഷ്കരുണം ചെലവു ചുരുക്കലിന്റെ പേരിൽ സ്വതന്ത്രപദവി ഇല്ലാതാക്കുന്ന പരിപാടി ഉടൻ അവസാനിപ്പിക്കണമെന്ന് ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.സകലരുടെയും സുഹൃത്തും വഴികാട്ടിയും ആയ ഈ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുന്നതിലൂടെ സർക്കാരിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാകരുതെന്ന് കൂട്ടായ്മ ഓർമ്മിപ്പിച്ചു.പ്രശസ്തരായ എഴുത്തുകാരുടെയും പ്രഗൽഭരായ കലാകാരന്മാരുടെയും സംഗമസ്ഥാനമായ ഇരിങ്ങാലക്കുട പോലുള്ള പ്രദേശങ്ങളിൽ ആകാശവാണിയുടെ സേവനം തികച്ചും ആശ്വാസവും കൂടിയായിരുന്നു,റിലേ കേന്ദ്രങ്ങളാക്കുന്നതോടെ ഇവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയാണ് നഷ്ടമാകുന്നതെന്ന് ഓർക്കണമെന്നും .അതുകൊണ്ടു തന്നെ എല്ലാ സാംസ്കാരിക സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി അണിനിരന്ന് ഈ അനീതിയെ ചെറുത്തു തോൽപ്പിക്കണം എന്ന് കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശ്ശേരി, ഹരി കാറളം, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

Advertisement