കൊലപാതകകേസിലെ പ്രതിക്ക് 12 വർഷം കഠിന തടവും 1,20,000 രൂപ പിഴയും

334

ഇരിങ്ങാലക്കുട: നഗരത്തെ നടുക്കിയ സുജിത്ത് കൊലപാതക കേസിലെ പ്രതി പടിയൂർ പത്താഴക്കാട്ടിൽ വീട്ടിൽ മിഥുന് വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും, 1,20,000 ലക്ഷം രൂപ പിഴയും വിധിച്ചു കൊണ്ട് ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ ജഡ്ജി കെ എസ് രാജീവ് ഉത്തരവിട്ടു .2018 ജനുവരി 28നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.ഇളയമ്മയുടെ മകളെ നിരന്തരം ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ സുജിത്തിനെ ഓട്ടോ ഡ്രൈവറായ മിഥുൻ പട്ടാപ്പകൽ നഗര മധ്യത്തിൽ തടഞ്ഞ് നിർത്തി ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുകമ്പി കൊണ്ട് തലക്കടിച്ചു മാരകമായി പരിക്കേല്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്ക് പറ്റിയ സുജിത്തിനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് സഹകരണ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയും ചെയ്തു .ഇരിങ്ങാലക്കുട എസ്.ഐ ആയിരുന്ന കെ .എസ് സുശാന്ത് രജിസ്റ്റർ ചെയ്ത കേസിൽ എസ് .ഐ എം.കെ സുരേഷ് കുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പി ജെ ജോബി,അഡ്വക്കറ്റുമാരായ ജിഷ ജോബി ,എബിൻ ഗോപുരൻ ,വി .എസ് ദിനൽ ,അർജുൻ രവി എന്നിവർ ഹാജരായി .

Advertisement