ഉണ്ണായിവാരിയർ സ്മാരക കലാനിലയം പ്രസിഡണ്ട് കാളത്ത് രാജഗോപാലിന്റെ നിര്യാണത്തിൽ അനുശോചിച്ചു

34
Advertisement

ഇരിങ്ങാലക്കുട : ഏഴു വർഷകാലം ഉണ്ണായിവാരിയർ സ്മാരക കലാനിലയം പ്രസിഡണ്ടും നീണ്ട കാലം ഭരണ സമിതി അംഗവും കലാനിലയത്തിന്റെ ഉന്നതിക്കു വേണ്ടി പ്രയത്നിച്ച കാളത്ത് രാജഗോപാലിന്റെ നിര്യാണത്തിൽ ഭരണ സമിതിയും ജീവനക്കാരും അനുശോചിച്ചു. കലാനിലയം വൈസ് പ്രസിഡണ്ട് വിജയൻ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് വിമലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ കലാമണ്ഡലം എം.എൻ. ഹരിദാസ് , ട്രഷറർ എം.ശ്രീകുമാർ , കെ.കെ.കൃഷ്ണൻ നമ്പൂതിരി, ടി.എം.മുകന്ദൻ , കലാമണ്ഡലം ശിവദാസ്, തങ്കപ്പൻ പാറയിൽ, കലാനിലയം പി.ഗോപിനാഥൻ, മാനേജർ പി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.