ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്കായി 5 ഡയാലിസിസ് മെഷീനുകളുമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയില്‍ ആരംഭിച്ച ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ആധുനിക രീതിയിലുളള രണ്ട് മെഷീനുകള്‍ കൂടി സമര്‍പ്പിച്ചു. സൗജന്യമായി മികച്ച ചികിത്സ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററില്‍ ഇക്കഴിഞ്ഞ കാലയളവില്‍ 25000ത്തോളം സൗജന്യ ഡയാലിസിസ് സംഘടിപ്പിച്ചിട്ടുണ്ട്.ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡി ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രി അങ്കണത്തില്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ മണപ്പുറം മുഖ്യാതിഥിയായിരുന്നു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ എം.ഡി ഇഗ്‌നേഷ്യസ് വിശിഷ്ടാതിഥിയായിരുന്നു.മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ അഡ്വ.ടി.ജെ തോമാസ്,തോമാച്ചന്‍ വെള്ളാനിക്കാരന്‍,ഡിസ്ട്രിക്റ്റ് കാബിനറ്റ് സെക്രട്ടറി പോള്‍ ഡേവീസ്,ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ പോള്‍ തോമാസ് മാവേലി,ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രി ഡയറക്ടര്‍ സി.സോഫിയ സി.എസ്.എസ്,അഡ്മിനിസ്ട്രേറ്റര്‍ സി.ഫ്‌ളോറി സി.എസ്.എസ്,മാനേജര്‍ (ഓപ്പറേഷന്‍സ്) ആന്‍ജോ ജോസ്,ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.ബിജു ജോസ്,തോമാസ് കാളിയങ്കര,റെജി മാളക്കാരന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം നിര്‍വഹിച്ചു
Advertisement