ദേശീയ പൊതു പണിമുടക്ക് പ്രചരണവും അവകാശ സംരക്ഷണയാത്രയും

155

ഇരിങ്ങാലക്കുട :കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ൻറെ നേതൃത്വത്തിൽ നവംബർ 26 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ പ്രചാരണവും അവകാശ സംരക്ഷണ യാത്രയും നടത്തി. പറപ്പൂക്കരയിൽ ഐ.എൻ.ടി.യു.സി തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് സോമൻ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് പി.ബി സത്യൻ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപറ്റൻ KEEC ഐ.എൻ.ടി.യു.സി ജില്ലാ വർക്കിങ് പ്രസിഡണ്ട് പി . ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ഡിവിഷൻ പ്രസിഡണ്ട് എം.എസ് മുനീർ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെക്ഷനുകളിൽ നടന്ന സ്വീകരണ സമ്മേളനങ്ങളിൽ കരുവന്നൂരിൽ ഐ.എൻ.ടി.യു.സി നിയോജക മണ്ഡലംപ്രസിഡണ്ട് പി ഉണ്ണികൃഷ്ണൻ, ചേർപ്പിൽ സുധീഷ് മാസ്റ്റർ, ചിറയ്ക്കലിൽ ബൂത്ത് പ്രസിഡണ്ട് വിജയ രാഘവൻ, കാട്ടൂരിൽ ഐ.എൻ.ടി.യു.സി ബ്ലോക്ക് സെക്രട്ടറി അഷറഫ്, കാട്ടൂർ നമ്പർ 2 സെക്ഷനിൽ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് ഭരത് കുമാർ, കൊമ്പിടിയിൽ ഡിവിഷൻ സെക്രട്ടറി ഗോപാലകൃഷ്ണൻ, പുത്തൻ ചിറയിൽ കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാജി, വെള്ളാങ്കല്ലൂരിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അയൂബ് കരുപടന്ന തുടങ്ങിയവർ നേതൃത്വം നൽകി . തുടർന്ന് ഇരിങ്ങാലക്കുട ഡിവിഷൻ ഓഫീസിൽ നടന്ന സമാപന സമ്മേളനം ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് പി.ബി സത്യനും ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി നേതാക്കളായ ഭരത് കുമാർ, ബിജു പോൾ, അരവിന്ദാക്ഷൻ ,കബീർ ,സജയ്, സജീവൻ തുടങ്ങിയവർ പങ്കെടുത്തു

Advertisement