ക്യാമ്പസും വ്യവസായ മേഖല യും തമ്മിലുള്ള അകലം കുറച്ച് ‘നെക്സസ്’

86

ഇരിങ്ങാലക്കുട :കോവിഡ് പിടിമുറുക്കുമ്പോഴും വിദ്യാർത്ഥികൾക് നൂതന സാങ്കേതിക വിദ്യകളിൽ അറിവ് പകർന്നുനൽകി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്.കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും ഐഇടിഇ സ്റ്റുഡന്റസ് ചാപ്റ്ററും സംയുക്തമായാണ് വിദ്യാർത്ഥികൾക്കായി ഒക്ടോബർ 28,30,31 തിയതികളിലായി ‘നെക്സസ് ‘ എന്ന പേരിൽ സാങ്കേതിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ പരമ്പര സംഘടിപ്പിച്ചത്. വിവിധ സാങ്കേതിക രംഗങ്ങളിലെ പുത്തൻ ആഭിമുഖ്യങ്ങൾ വിദ്യാർത്ഥിക ളിൽ എത്തിക്കാനായി സംഘടിപ്പിച്ച വെബിനാർ പരമ്പരയിൽ വിവിധ ദിനങ്ങളിലായി സയന്റിയ ലാബ് സിഇഒ- യും സ്ഥാപകനും ആയ അഭിഷേക്. ആർ. പാട്ടീൽ, ബി എസ് എൻ എൽ എറണാകുളം ജെ ടി ഒ അനൂപ് കെ ജയൻ , ബാംഗ്ലൂർ സി -ഡോട്ട് പ്രൊജക്റ്റ്‌ അംഗം രമ തിരുത്തേരി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേകര ഒക്ടോബർ 28 നു ഗൂഗിൾ മീറ്റിലൂടെ ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി. ഡി. ജോൺ, സീനിയർ അധ്യാപകൻ പ്രേമകുമാർ എന്നിവർ പങ്കെടുത്തു. ഇലക്ട്രോണിക് സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി രാജീവ്. ടി. ആർ. അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ കോർഡിനേറ്റർമാരായ മഞ്ജു. ഐ. കൊള്ളന്നൂർ, ഡെല്ല റീസ വലിയവീട്ടിൽ, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ മാളവിക വിശ്വനാഥ്, ജോൺ ബാബു എന്നിവർ നേതൃത്വം നൽകി.

Advertisement