യുഡിഎഫ് കേരളപ്പിറവി ദിനം വഞ്ചനാ ദിനമായി ആചരിച്ചു

57
Advertisement

ഇരിങ്ങാലക്കുട:യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 1 കേരളപ്പിറവി ദിനം വഞ്ചനാ ദിനമായി ആചരിച്ചു. അഴിമതിയിൽ മുങ്ങിയ ഇടതുപക്ഷ സർക്കാർ രാജി വയ്ക്കുക, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദളിത് ന്യൂനപക്ഷ പീഡനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യു ഡി എഫ് വഞ്ചനാദിനം ആചരിച്ചു. കെപിസിസി ഉന്നതാധികാര സമിതി അംഗം എം പി ജാക്സൺ അധ്യക്ഷത വഹിച്ച സത്യാഗ്രഹം മുൻ ഗവൺമെന്റ് ചീഫ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, ഘടകകക്ഷി നേതാക്കളായ കെ എ റിയാസുദീൻ, എ പി മനോജ്‌, മാർട്ടിൻ പോൾ, എ പി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാ വാർഡ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിൽപ്പ് സമരം നടത്തി.

Advertisement