ദേവരാജൻ മാഷ് അനുസ്മരണവും ഗാനസന്ധ്യയും നടത്തി

112
Advertisement

ഇരിങ്ങാലക്കുട സിറ്റിസൺ സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഠാണാവിൽ നടക്കുന്ന കാർഷിക വിപണന മേളയിൽ മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ദേവരാജൻ മാഷ് അനുസ്മരണവും ഗാനസന്ധ്യയും നടത്തി .പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധൻ ഉദ്‌ഘാടനം നിർവഹിച്ചു .സൊസൈറ്റി പ്രസിഡന്റ് ടി. എസ് സജീവൻ മാഷ് അദ്ധ്യക്ഷത വഹിച്ചു .ഡോ.കെ.പി ജോർജ് ദേവരാജൻ മാഷ് അനുസ്മരണ പ്രഭാഷണം നടത്തി .തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ ഗാനസന്ധ്യ ശ്രദ്ധേയമായി.നവംബർ 1 വരെ നടക്കുന്ന മേളയിൽ കാർഷിക യന്ത്രങ്ങളുടെയും പുഷ്പഫല ഔഷധസസ്യങ്ങളുടെയും പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കിയിരിക്കുന്നത്. കാർഷികയന്ത്രങ്ങൾക്ക് 40 മുതൽ 80 % വരെ സബ്സിഡിയും നല്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Advertisement