ഭാര്യ കരള്‍ പകത്തു നല്‍കിയിട്ടും സജേഷ് യാത്രയായി

187
Advertisement

ഇരിങ്ങാലക്കുട: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും മേല്‍ കണ്ണീര്‍ വീഴ്ത്തി സജേഷ് യാത്രയായി. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ നഗരസഭ 20-ാം വാര്‍ഡില്‍ ഷണ്‍മുഖം കനാല്‍ബേസില്‍ ചെമ്പിശേരി അംബിക ഭാനുതമ്പിയുടെ മകന്‍ സജേഷ് തമ്പി (37) യാണു മരിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സജേഷ് ചികിത്സയിലായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ കരള്‍ മാറ്റിവയ്ക്കലിനു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഭാര്യയും ഏഴു വയസുള്ള മകനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സജേഷ്. ശസ്ത്രക്രിയയ്ക്കായി നാട്ടുക്കാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായനിധി രൂപീകരിച്ചാണു പണം സ്വരൂപിച്ചത്. ചികിത്സക്കായി 22 ലക്ഷം രൂപ ഇതിനകം ചെലവായി. കഴിഞ്ഞദിവസം എറണാക്കുളം അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഭാര്യ ഹിരണ്യയുടെ കരളാണു സജേഷിനു പകുത്തു നല്കിയത്. കള്‍മാറ്റ ശാസത്രക്രിയ കഴിഞ്ഞു ചികിത്സയിലിരിക്കെ ഇന്നലെ നില ഗുരുതരമാകുകയായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ തൃശൂര്‍ ഐവര്‍മഠം ശ്മശാനത്തില്‍ നടത്തി. മകന്‍: സഹിന്‍ തമ്പി.

Advertisement