ദളിത് രണ്ടാം തരം പൗരൻമാരല്ല : എൽ.വൈ.ജെ.ഡി

90
Advertisement

ഇരിങ്ങാലക്കുട :ചില വിധിന്യായങ്ങളും പോലീസ് രാജും രാജ്യത്ത് ദളിത് ആക്രമണങ്ങൾക്കും, ആൾക്കൂട്ട കൊലപാതകങ്ങൾക്കും പരോക്ഷ പ്രേരണ നൽകുന്നുവെന്ന് എൽ.വൈ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ ആരോപിച്ചു.ലോക്താന്ത്രിക് യുവജനതാദൾ സംസ്ത്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം, ഉത്തർപ്രദേശിലെ ഹത്റാസിൽ കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കാത്ത ഭരണകൂട വീഴ്ചക്കെതിരെ ഒക്ടോബർ 4ന് കറുത്ത ബാഡ്ജ് ധരിച്ചും സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രൊഫൈലുകളിൽ കറുപ്പ് നിറച്ചും കേരളത്തിലെ മുഴുവൻ എൽ.വൈ.ജെ.ഡി പ്രവർത്തകരും കരിദിനമാചരിച്ച് പ്രതിഷേധിക്കുന്നു.ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമം വർദ്ധിച്ച് വരുന്നത് രാജ്യത്തെ ജാതിയുടെയും വർഗ്ഗത്തിൻ്റെയും പേരിൽരണ്ട് തരം പൗരൻമാരുടെ സൃഷ്ടിയ്ക്കുന്നതിൻ്റെ മുന്നോടിയായതിനാൽ,കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ പ്രതീകാത്മക സമരത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisement