കേരള കർഷകസംഘം പെരു വല്ലിപ്പാടം സെൻററിൽ പ്രതിഷേധ സമരം നടത്തി

107
Advertisement

ഇരിങ്ങാലക്കുട:കേരള കർഷകസംഘം ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽസംഭരണം സ്വദേശ-വിദേശ കുത്തകകൾക്ക് യഥേഷ്ടം ശേഖരിക്കാൻ അനുവാദം നൽകുന്ന ,നെല്ലിന്റെ താങ്ങുവില ഇല്ലാതാക്കുന്ന, നെൽകർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ കർഷകദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് പെരു വല്ലിപ്പാടം സെൻററിൽ നടന്ന പ്രതിഷേധ സമരം കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.ശശി വെട്ടത്ത് അദ്ധ്യക്ഷനായ സമരത്തിൽ എം.ടി.വർഗ്ഗീസ് സ്വാഗതവും വി.എ.അനീഷ് നന്ദിയും രേഖപ്പെടുത്തി.

Advertisement