കാട്ടൂർ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 27 പേർക്ക് കോവിഡ് പോസറ്റീവ് :നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവിഭാഗം

400
Advertisement

കാട്ടൂർ: പഞ്ചായത്തിലെ ജൂബിലി ഹാളിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ 27 പേർക്ക് കോവിഡ് പോസറ്റീവ്.വാർഡ് രണ്ടിൽ 12 ,വാർഡ് ഏഴിൽ 5 ,വാർഡ് മൂന്നിൽ 1 ,വാർഡ് ഒമ്പതിൽ 2 ,വാർഡ് നാലിൽ 4 പേർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും, കാറളം പഞ്ചായത്തിലെ രണ്ട് പേർക്കുമാണ് ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത് .27 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവിഭാഗം .വ്യാപാര സഥാപനങ്ങളിൽ മാസ്ക് ധരിക്കാതെ നില്കുന്നവർക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നടപടിയാണ് സ്വീകരിക്കുന്നത് .ഇതിനകം രണ്ട് കടകൾ അടപ്പിച്ചു .ഹെൽത്ത് ഇൻസ്പെക്ടർ കെ .എം ഉമേഷിന്റെ നേതൃത്വത്തിൽ ജൂനിയർ ഇൻസ്‌പെക്ടർമാരായ നിതീഷ് എൻ .ആർ ,സന്തോഷ് കെ .സി എന്നിവരാണ് പരിശോധന നടത്തുന്നത് .

Advertisement