എടതിരിഞ്ഞി സഹകരണ ബാങ്കിന് കാംകോയുടെ ഡീലര്‍ഷിപ്പ്

56
Advertisement

എടതിരിഞ്ഞി: സര്‍വ്വീസ് സഹകരണബാങ്ക് പൊതുമേഖല സ്ഥാപനമായ കാംകോയുടെ അംഗീകൃത ഡീലറായി.ഇതു പ്രകാരം കാംകോയുടെ ട്രാക്ടര്‍,ടില്ലര്‍,ഗാര്‍ഡന്‍ ടില്ലര്‍,പമ്പ്സെറ്റ്,അഗ്രിടൂള്‍കിറ്റ് ഉള്‍പ്പടെ യുള്ള സാധനസാമഗ്രികള്‍ സഹകരണ ബാങ്കിന്റെ അഗ്രോക്ളീനിക്ക് വഴി സബ്സിഡിയോടു കൂടി വിതരണം ചെയ്യുവാന്‍ സാധിക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് പി.മണി പറഞ്ഞു.കര്‍ഷര്‍ക്ക് ലോണ്‍ സൗകര്യവും ഒരുക്കും.കാംകോ അസി. എഞ്ചിനീയര്‍ സൂരജ് എം ആര്‍ ബാങ്ക് പ്രസിഡണ്ട് പി.മണിക്ക് ഡീലര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കെെമാറി. ജില്ലാ പഞ്ചായത്ത് വെെസ്പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ് , അഗ്രോമീറ്റ് ഉദ്ഘാടനം ചെയ്തു .പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധന്‍,അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണന്‍,കൃഷി ഓഫീസര്‍ സചന പി .സി.,ടി.ആര്‍ ഭൂവനേശ്വരന്‍,സെക്രട്ടറി സി കെ സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു .

Advertisement