ചിറമേൽ അവറാൻ മാത്യു ഭാര്യ കത്രീന (87 വയസ്സ്)ചികിത്സയിൽ ഇരിക്കെ കോവിഡ് ബാധിച്ചു ഇരിങ്ങാലക്കുട കോപ്പെറേറ്റിവ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു

105
Advertisement

ഇരിങ്ങാലക്കുട: സെന്റ്‌ തോമസ് കത്തീഡ്രൽ ഇടവക ചിറമേൽ അവറാൻ മാത്യു ഭാര്യ കത്രീന (87 വയസ്സ്)ചികിത്സയിൽ ഇരിക്കെ കോവിഡ് ബാധിച്ചു ഇരിങ്ങാലക്കുട കോപ്പെറേറ്റിവ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മൃതാസംസ്കാര ശുശ്രൂഷ, ഇരിങ്ങാലക്കുട സെന്റ്‌ തോമസ് കത്തീഡ്രൽ ഇടവക പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി.വികാരി റവ.ഡോ.ആന്റു ആലപ്പാടന്റെ നേതൃത്വത്തിൽ അസിസ്റ്റൻഡ് വികാരിമാരായ ഫാ.റീസ് വടാശ്ശേരി , ഫാ. ആൽബിൻ പുന്നേലിപറമ്പിൽ, ഫാ. സ്റ്റേൺ കൊടിയൻ, കത്തീഡ്രൽ ഇടവക ക്രൈസിസ് മാനേജ്മെന്റ് അംഗങ്ങളായ ജസ്റ്റിൻ കോട്ടക്കൽ, സെന്തിൽ കൊഴിഞ്ഞിലിക്കാടൻ, മിഥുൻ കിഴക്കൂടൻ, ജോസ് ചെറിയാടാൻ എന്നിവർ p.p.e. കിറ്റ് ധരിച്ചു മൃതശരീരം ഏറ്റുവാങ്ങുകയും ക്രിസ്ത്രീയാചാരപ്രകാരം സംസ്കാരശുശ്രൂഷകൾ നടത്തുകയും ചെയ്തു . ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ അസിസ്റ്റന്റ് ഡയറക്ടർമാർ, ഹെൽത്ത്‌ സൂപ്പർവൈസർ പി .ആർ സ്റ്റാൻലി എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

Advertisement