Saturday, June 27, 2026
24.3 C
Irinjālakuda

തൃശൂർ ജില്ലയിൽ 183 പേർക്ക് കൂടി കോവിഡ്;140 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (21/09/2020) 183 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ-25, ജി.എച്ച് ക്ലസ്റ്റർ-1, മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ-145. ആരോഗ്യ പ്രവർത്തകർ -2. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് എത്തിയവർ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 8 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ .ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 129, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-51, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-77, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-56, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-76, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-181, സി.എഫ്.എൽ.ടി.സി കൊരട്ടി – 94, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–279, സി.എഫ്.എൽ.ടി.സി നാട്ടിക -262, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-52, ജി.എച്ച് തൃശൂർ-16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -57, ചാവക്കാട് താലൂക്ക് ആശുപത്രി -47, ചാലക്കുടി താലൂക്ക് ആശുപത്രി -21, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-13, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-51, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-16, രാജ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ -7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2.989 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9717 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 200 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 1000 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1233 സാമ്പിളുകളാണ് തിങ്കളാഴ്ചപരിശോധിച്ചത്. ഇതുവരെ ആകെ 130083 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 67 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img