നിർദ്ദനയായ വിദ്യാർത്ഥിക്ക് പഠന സഹായത്തിനായി സ്മാർട്ട് ഫോൺ നൽകി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും, 2008-2011ബി കോം സെൽഫിനാൻസിങ് ബാച്ചും

186

ഇരിങ്ങാലക്കുട :നിർദ്ദനയായ വിദ്യാർത്ഥിക്ക് പഠന സഹായത്തിനായി സ്മാർട്ട് ഫോൺ നൽകി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും, 2008-2011ബി കോം സെൽഫിനാൻസിങ് ബാച്ചും :തന്റെ ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പ്രവർത്തനരഹിതമായതിനെ തുടർന്ന് പഠനം മുടങ്ങിയ നാഷണൽ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയാണ് പ്രധാന അദ്ധ്യാപികയുമായി ബന്ധപ്പെട്ടത്. ഈ വിവരം അറിഞ്ഞതിനെ തുടർന്നാണ് തവനീഷ് സ്മാർട്ട് ഫോൺ നൽകിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ് നാഷണൽ സ്കൂൾ ഹെഡ്മിസ്ട്രസ് കാഞ്ചന ടീച്ചർക്ക് മൊബൈൽ ഫോൺ കൈമാറി. തവനീഷ് സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, ഡോ. ടി വിവേകാനന്ദൻ, ഡോ. ഡേവീസ് ആന്റണി നാഷണൽ സ്കൂൾ അദ്ധ്യാപകൻ ശ്രീ സുശീൽ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement