യു ഡി എഫ് കൗൺസിലർമാർ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്ക് മുൻപിൽ സത്യാഗ്രഹ സമരം നടത്തി

80
Advertisement

ഇരിങ്ങാലക്കുട:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കുന്ന സർക്കാർ നടപടിക്കെതിരെ യു ഡി എഫ് കൗൺസിലർമാർ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്ക് മുൻപിൽ സത്യാഗ്രഹ സമരം നടത്തി. കെ പി സി സി എക്സിക്യൂട്ടിവ് മെമ്പർ എം. പി ജാക്സൺ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, കൗൺസിലർമാരായ പി എ അബ്‌ദുൾ ബഷീർ, കുര്യൻ ജോസഫ്, എം ആർ ഷാജു, സോണിയ ഗിരി, സുജ സഞ്ജീവ്കുമാർ, രാജേശ്വരി ശിവരാമൻ നായർ, ബിജു ലാസർ, കെ കെ അബ്‌ദുള്ളക്കുട്ടി, റോക്കി ആളൂക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement