സുഭിക്ഷ കേരളത്തിനായി സഹകരണ മേഖല സുസജ്ജം :കടകംപിള്ളി സുരേന്ദ്രൻ

69

പുല്ലൂർ :സുഭിക്ഷ കേരളം പദ്ധതിയിൽ സഹകരണ മേഖല അഭിമാനപൂർവ്വം പങ്കാളികളാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു .പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ ഊരകം ബ്രാഞ്ച് സമുച്ചയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം കരുണയും കരുതലുമായി സഹകരണ മേഖല ഉണ്ടാകുമെന്നും പ്രളയ ദുരിതത്തിൽ പെട്ടവർക്ക് 2100 ൽ പരം വീടുകൾ നിർമ്മിച്ചു നൽകിയതും ലക്ഷക്കണക്കിന് ആളുകൾക്ക് സേവന പെൻഷൻ വീടുകളിൽ എത്തിച്ചതും സഹകരണ മേഖലയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു .സുഭിക്ഷ കേരളം പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്നതിന് വളരെ മുൻപ് തന്നെ ഗ്രീൻ പുല്ലൂർ പദ്ധതിയിലൂടെ കാർഷിക മേഖലയിൽ പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് നടത്തിയ സാർത്ഥകമായ ഇടപെടൽ ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ചടങ്ങിൽ ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ അദ്ധ്യക്ഷത വഹിച്ചു .സഹകരണ ഹാളിന്റെ ഉദ്‌ഘാടനവും എം.എൽ.എ നിർവ്വഹിച്ചു .ലോക്കർ സംവിധാനം തൃശൂർ സഹകരണ വകുപ്പ് ജോ .രജിസ്ട്രാർ രാജൻ വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് ,തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണൻ ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപിള്ളി ,മുരിയാട് പഞ്ചായത്ത് വാർഡ് അംഗം എം.കെ കോരുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു .ചടങ്ങിന് ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരൻ നന്ദിയും പറഞ്ഞു .സെക്രട്ടറി സപ്ന സി.എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .

Advertisement