ഐക്കരകുന്ന്: വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്തിന്റേയും ജനകീയ ആസൂത്രണം 2018-19 സംയുക്ത പദ്ധതിയായ മിനി ഹൈമാസ്റ്റ് ലൈറ്റ് വേളൂക്കര ഒന്നാം വാർഡിൽ ഐക്കരക്കുന്ന് സെന്ററിൽ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് കെ ടി പീറ്റർ ബ്ലോക്ക് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു, വാർഡ് മെമ്പർ വി എച്ച് വിജീഷ് സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ എ ടി ശശി നന്ദിയും പറഞ്ഞു
Advertisement